ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ സൈന്യംവധിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ ആറോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ബിമാപൂരിലെ ജാഗര്‍ഗുണ്ട വനത്തിനുള്ളില്‍ സിആര്‍പിഎഫ് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് നിന്നും കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും മറ്റ് ആയുധങ്ങളും കണ്ടെടുത്തുവെന്ന് സൈന്യം അറിയിച്ചു.

Top