കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍ ; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

kashmir

കശ്മീര്‍: ജമ്മുകശ്മീരിലെ ബന്ദിപോരാ മേഖലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ഹജിന്‍ മേഖലയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലിലായിരുന്നു സുരക്ഷാസേന തീവ്രവാദികളെ വധിച്ചത്.

വെടിവയ്പ്പ് അവസാനിച്ചെങ്കിലും രൂക്ഷമായ കല്ലേറാണ് പ്രദേശത്ത് തുടരുന്നത്.

സി.ആര്‍.പി.എഫ്, 13ാം രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗം തുടങ്ങിയവരുടെ സേനയാണ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്.

Top