പുല്‍വാമ ഭീകരാക്രമണം; മാരുതി ഇക്കോ കാറില്‍ ചാവേര്‍ വരുന്നതായി കണ്ടെന്ന് ജവാന്‍മാരുടെ മൊഴി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു മുമ്പ് ചുവന്ന മാരുതി ഇക്കോ കാറില്‍ ചാവേറായ ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ധര്‍ വരുന്നത് കണ്ടതായി സിആര്‍എപിഎഫ് ജവാന്‍മാരുടെ മൊഴി.

കാറിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഗുഡ്ഗാവിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയില്‍ പരിശോധന നടത്തി.
പുല്‍വാമ മോഡലില്‍ ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കൂടുതല്‍ വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കും.

78 ബസുകളിലായി 2500 സൈനികരാണ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് തിരിച്ചത്. ഇവരില്‍ 4, 2 ബസ്സുകളിലെ സിആര്‍പിഎഫ് ജവാന്‍മാരാണ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാവുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്.

Top