ഇനി ചർച്ചകൾ ഒന്നും വേണ്ട യുദ്ധം മതി , ഗംഭീർ . . .

ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.

പുല്‍വാമയില്‍ 39 ജവാന്‍മാര്‍ വീരമൃത്യു വരിക്കാന്‍ കാരണമായ ചാവേറാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കണമെന്നാണ് ഗംഭീര്‍ പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ തന്റെ രോക്ഷം അറിയിച്ചിരിക്കുന്നത്. ‘നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താം. എന്നാല്‍, ഇത്തവണ ചര്‍ച്ച ഒരു മേശക്കിരുവശവും ഇരുന്നായിരിക്കരുത്, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.’ ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്.

Top