പാക്ക് സൈന്യത്തിന്റെ സ്‌നിപ്പര്‍ ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

soldiers

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ സ്‌നിപ്പര്‍ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണമുണ്ടായതെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട ജവാന്റെ പേരു വിവരങ്ങള്‍ ഇതു വരെയും പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം അക്‌നൂര്‍ സെക്ടറില്‍ പാക്ക് സൈന്യം നടത്തിയ സ്‌നിപ്പര്‍ ആക്രമണത്തില്‍ ആര്‍മി പോര്‍ട്ടറായിരുന്ന ദീപക് കുമാര്‍ കൊല്ലപ്പെട്ടിരുന്നു.

Top