ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

indian-army

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ സാഫ്‌നഗരിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് ഇദ്രിസ് സുല്‍ത്താന്‍, അമീര്‍ ഹുസൈന്‍ റാത്തര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. മുഹമ്മദ് ഇദ്രിസ് മുമ്പ് സൈനികനായിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്നത്.

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തു.

Top