പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഓപ്പറേഷനിടെ സൈനികന് വീരമൃത്യു, ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് രാവിലെയും തുടരുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികന്‍ ഇന്ന് രാവിലെ വീരമൃത്യു മരിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് നാല് ഭീകരര്‍ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. ബിഎസ്എഫ് ജവാന്‍മാര്‍ ഡ്രോണിന് നേരെ വെടിവെച്ചതായാണ് സൂചന. ജമ്മു വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായ ശേഷം കശ്മീരില്‍ സുരക്ഷാസേനകള്‍ അതീവ ജാഗ്രതയിലാണ്. പുതിയ സംഭവ വികാസങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ഇന്ന് ജമ്മുവിലെത്തും.

 

Top