Soldier shoots armed attacker at Louvre museum in Paris

പാരീസ്: പാരീസിലെ ലൂവ്‌റേ മ്യൂസിയത്തില്‍ സുരക്ഷസേനയുടെ വെടിവെയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്.

കത്തിയുമായി മ്യൂസിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിക്ക് നേരെയാണ് സുരക്ഷസേന വെടിയുതിര്‍ത്തത്.

സംഭവത്തിന് ശേഷം മ്യൂസിയത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് ഒഴിപ്പിച്ചു. മ്യൂസിയം താല്‍ക്കാലികമായി അടക്കുകയും ചെയ്തു. മ്യൂസിയത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഫ്രഞ്ച് സൈനിക വൃത്തം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ കൂടുതല്‍ വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

Top