ജമ്മു കശ്മീരിലെ മൂന്നിടങ്ങളിലായി ഏറ്റുമുട്ടല്‍ ; ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒരേ സമയം ശ്രീനഗര്‍, അനന്ത്‌നാഗ്, ബുഡ്ഗാം എന്നിവിടങ്ങളില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെയാണ് മൂന്നിടത്തും ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ശ്രീനഗറിലെ നൂര്‍ബാഗിലും അനന്ത്‌നാഗിലെ ദുരു ഷഹാബാദിലും ബുഡ്ഗാവിലെ ചന്ദൂര നഗരത്തിലുമാണ് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. രണ്ട് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി രണ്ടിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

Top