Solar: Vigilance court criticized saritha

തൃശൂര്‍: സോളര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാരിനും മുഖ്യപ്രതി സരിതാ നായര്‍ക്കുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. സരിത സമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേ? സരിത വിളിച്ചു പറയുന്നതു കള്ളമാണെങ്കില്‍ എന്തു കൊണ്ടു പൊലീസ് കേസെടുക്കുന്നില്ലെന്നും വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്.വാസന്‍ ചോദിച്ചു.

സരിതയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതു താല്‍പര്യ ഹരജി പരിഗണിച്ചാണ് ഈ അഭിപ്രായ പ്രകടനം കോടതി നടത്തിയത്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല എന്നാണ് പറയുന്നത്. എന്നാല്‍ ഇതവസാനിപ്പിക്കാന്‍ ശിവന്‍ തൃക്കണ്ണു തുറന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ എട്ടിനു പ്രാഥമിക വാദം കേള്‍ക്കും.

സോളര്‍ കേസില്‍ സരിതയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെയും ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും ജഡ്ജി എസ്.എസ്. വാസന്‍ ആയിരുന്നു.

രണ്ടു വിധിയും ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ദ്രുതപരിശോധനയ്ക്കുപോലും വിടാതെ, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേരിട്ടു കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതു വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Top