ഭൂമിയില്‍ സൗരക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി ശാസ്ത്രലോകം

solarstom

വാഷിങ്ങ്ടന്‍: ഭൂമിയില്‍ സൗരക്കാറ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യന്റെ അന്തരീക്ഷത്തില്‍ ഉഗ്രസ്‌ഫോടനം നടക്കുന്നതിന്റെ ഫലമായാണ് സൗരക്കാറ്റ് ഉണ്ടാകുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

സൂര്യന്റെ അന്തരീക്ഷത്തില്‍ ഈയിടെയുണ്ടായ ആളിക്കത്തലിന്റെയും സ്‌ഫോടനങ്ങളുടെയും വിവരങ്ങള്‍ നാസ പുറത്തു വിട്ടിരുന്നു. ഇതു സംബന്ധിച്ച് വന്‍ മുന്നൊരുക്കങ്ങളാണ് ശാസ്ത്രലോകം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, സ്‌ഫോടനങ്ങളുടെ ഫലമായി സൂര്യനില്‍ നിന്നും അമിതമായി കൊറോണല്‍ മാസ് പുറന്തള്ളുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് ഭൂമിയില്‍ സൗരക്കാറ്റ് വീശിയടിക്കാനുള്ള സാധ്യത കൂടുന്നതെന്നുമാണ് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയത്.

അധികം വൈകാതെ ഇത്തരം കാറ്റുകള്‍ ഭൂമിയില്‍ ആഞ്ഞടിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രവചനം. തല്‍ഫലമായി ഭൂമിയുടെ കാന്തിക വലയത്തിന് തകരാറ് സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. സൗരക്കാറ്റിനെ തുടര്‍ന്ന് ലോകമെമ്പാടും വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top