Solar-saritha-oommen chandy-biju ramesh

കൊച്ചി: സോളാര്‍ കമ്പനിയുടെ വളര്‍ച്ചയിലും തളര്‍ച്ചയിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ളതായി സോളാര്‍ പ്രതി സരിത എസ്. നായര്‍. പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പദ്ധതിക്കായി 113 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നതായും സരിത ജുഡീഷ്യല്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സോളാര്‍ പദ്ധതിയുടെ ലാഭത്തിന്റെ 40 ശതമാനം മുഖ്യമന്ത്രിക്കാണ് ലഭിക്കുകയെന്ന തരത്തില്‍ ബിജു രാധാകൃഷ്ണന്‍ മറ്റു പലരോടും സംസാരിച്ചതിനെ പറ്റി തനിക്കറിയാമെന്നും സരിത കമ്മീഷനില്‍ പറഞ്ഞു.

അതേസമയം, ലൈംഗിക ആരോപണങ്ങള്‍ പരസ്യമായി പറയില്ലെന്നും സരിത വ്യക്തമാക്കി. പറയാനുള്ളത് മുദ്രവച്ച കവറില്‍ കൈമാറാമെന്നു സരിത പറഞ്ഞു. തെളിവുകളും രേഖകളും ഇതേപോലെ തന്നെ കൈമാറാം.

മുഖ്യമന്ത്രിയുടെ വിശ്വസ്തരായ ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് എന്നിവര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തന ഫണ്ടിനായാണ് ബെന്നി ബെഹനാന് 2011ല്‍ അഞ്ചു ലക്ഷം നല്‍കിയത്. മാനവിക യാത്രയ്ക്കായി പി.സി.വിഷ്ണുനാഥിന് 2012ല്‍ രണ്ടു ലക്ഷം രൂപയും നല്‍കി. മറ്റു പല രാഷ്ട്രീയക്കാര്‍ക്കും ഫണ്ട് നല്‍കിയിട്ടുണ്ട്. ഇതിനൊന്നും തെളിവില്ല. കിട്ടുന്ന മുറയ്ക്ക് സോളര്‍ കമ്മീഷനില്‍ ഹാജരാക്കാമെന്നും സരിത അറിയിച്ചു.

വ്യക്തിപരമായ കാര്യങ്ങള്‍ രഹസ്യ സിറ്റിങ് നടത്തിയാല്‍ പറയാമെന്നും സരിത കമ്മിഷനില്‍ അറിയിച്ചു. എന്നാല്‍, ജയിലില്‍ വച്ച് എഴുതിയ കത്ത് പരസ്യപ്പെടുത്തുന്നതില്‍ എതിര്‍!പ്പുണ്ട്. മുദ്രവച്ച കവറില്‍ കത്ത് കൈമാറുമോ എന്ന് സോളര്‍ കമ്മിഷന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ അഭിഭാഷകനുമായി ആലോചിക്കണമെന്നും എന്നിട്ട് മറുപടി നല്‍കാമെന്നും സരിത കമ്മിഷനെ അറിയിച്ചു.

അതിനിടെ, ഐ ഗ്രൂപ്പ് നേതാവും മന്ത്രിയുമായ എ.പി. അനില്‍കുമാറിനെതിരെ ബിജു രാധാകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ സരിത നിഷേധിച്ചതും ശ്രദ്ധേയമായി. കോയമ്പത്തൂര്‍ കോടതിയില്‍ പോകാന്‍ സരിതയ്ക്ക് കമ്മീഷന്‍ അനുമതി നല്‍കി.

Top