Solar-Saritha-M I Shanavas

കൊച്ചി: സോളാര്‍ പദ്ധതികളില്‍ കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് സഹായിച്ചിരുന്നെന്ന് സരിത എസ് നായരുടെ മൊഴി. നിരവധി പദ്ധതികളില്‍ വയനാട് എംപി എം ഐ ഷാനവാസ് സഹായിച്ചിരുന്നുവെന്നാണ് സരിത മൊഴി നല്‍കിയത്.

വയനാട് കളക്ടറേറ്റ് വൈദ്യുതീകരിക്കാന്‍ തനിക്ക് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നുവെന്ന് സരിത പറയുന്നു. ഈ ഉത്തരവ് ലഭിക്കാന്‍ തനിക്ക് എല്ലാ സഹായവും നല്‍കിയത് എംഐ ഷാനവാസ് എംപിയും, പിഎ ശൈലേഷുമായിരുന്നുവെന്നും സരിത പറഞ്ഞു. സോളാര്‍ കമ്മീഷന്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് സരിത ഇത്തരത്തില്‍ മൊഴി നല്‍കിയത്.

കോഴിക്കോട് മുക്കത്ത് ഒരു പദ്ധതിക്ക് വേണ്ടി അപേക്ഷ നല്‍കിയിരുന്നു. ഇതിനും സഹായം നല്‍കിയത് ഷാനവാസായിരുന്നുവെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

Top