നാഷണല്‍ പെട്രോളിയം കമ്പനി പ്രഖ്യാപിച്ചിരുന്ന സൗരോര്‍ജ പദ്ധതി ഉപേക്ഷിച്ചു

റിയാദ്: കുവൈത്തില്‍ നാഷണല്‍ പെട്രോളിയം കമ്പനി പ്രഖ്യാപിച്ചിരുന്ന സൗരോര്‍ജ പദ്ധതി ഉപേക്ഷിച്ചതായി വിവരം. കോവിഡ് പ്രതിസന്ധിയും എണ്ണ വില ഇടിഞ്ഞതും കാരണമാണ് ദബ്ദബ സോളാര്‍ പ്ലാന്റ് പ്രോജക്റ്റ് ഉപേക്ഷിച്ചത്. 439 ദശലക്ഷം ദീനാര്‍ ചെലവില്‍നടപ്പാക്കാനിരുന്ന പദ്ധതിയാണിത്.

രാജ്യത്തെ പെട്രോളിയം മേഖലയിലേക്ക് ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് കെ.എന്‍.പി.സി ഒഴിവാക്കിയത്. 2030നകം രാജ്യത്തെ ഊര്‍ജോപഭോഗത്തിന്റെ പതിനഞ്ചു ശതമാനം പുനരുപയോഗ ഊര്‍ജമാമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ദബ്ദബ സോളാര്‍ പ്രോജക്റ്റ്. 2021 ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

വൈദ്യുതിക്കുവേണ്ടി പ്രതിവര്‍ഷം കുവൈത്ത് കത്തിച്ചുകളയുന്നത് 52 ലക്ഷം ബാരല്‍ എണ്ണയാണ്. ബദല്‍ ഊര്‍ജോല്പാദനത്തിലൂടെ എണ്ണയുപഭോഗം കുറച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.

Top