സോളാര്‍ വിവരങ്ങള്‍ തേടി കേന്ദ്ര ഏജന്‍സി, രാഷ്ട്രീയക്കളിയോ? സരിതയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സോളാര്‍ കേസിന്റെ അന്വേഷണ പുരോഗതി തേടി കേന്ദ്ര അന്വേഷണ ഏജന്‍സി തന്നെ സമീപിച്ചെന്ന് സരിത എസ് നായര്‍. ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് കേസില്‍ എത്രത്തോളം പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സി ആരാഞ്ഞത് എന്നാണ് സരിത പറയുന്നത്.

അതേസമയം, ചെന്നെയിലും തിരുവനന്തപുരത്തും ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ രണ്ടു തവണ എത്തിയിരുന്നു എന്നാണ് അവരുടെ വെളിപ്പെടുത്തല്‍.

ഒന്ന് രണ്ട് തവണ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായും സരിത പറഞ്ഞു. ‘ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം സമീപിച്ചത്.’ സരിതാ എസ് നായര്‍ പറഞ്ഞു.

Top