സോളാര്‍ തട്ടിപ്പ് കേസ്; സരിത നായരെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്ത സരിത എസ് നായരെ റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെയാണ് സരിതയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും.

ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

 

Top