ഡി​സം​ബ​ര്‍ 26-ന് ​രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ശബരിമല ക്ഷേ​ത്ര​ന​ട അ​ട​ച്ചി​ടും

പത്തനംതിട്ട : സൂര്യഗ്രഹണത്തെ തുടര്‍ന്ന് ഡിസംബര്‍ 26-ന് കുറച്ച് സമയം ശബരിമല ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും ഇതു ബാധകമായിരിക്കും.

ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്നു ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

അന്നേദിവസം 7.30-ന് അടയ്ക്കുന്ന നട പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30-ന് തുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Top