Solar commission-Saritha- P.P Thankachan

കൊച്ചി: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും സര്‍ക്കാരിനും സോളര്‍ കമ്മിഷന്റെ നോട്ടീസ്. കമ്മിഷനെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശമാണ് അതൃപ്തിക്ക് കാരണം.

കമ്മീഷനെതിരായ തങ്കച്ചന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ തരത്തിലാണോ സര്‍ക്കാരും ചിന്തിക്കുന്നത്. അങ്ങനെയെങ്കില്‍ തുടരേണ്ട കാര്യമില്ലെന്നും കമ്മിഷന്‍ പറഞ്ഞു.

അതേസമയം, ഇന്നു വിസ്താരത്തിന് ഹാജരാകാനാകില്ലെന്ന് സരിത കമ്മിഷനെ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. സരിതയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ ശക്തമായ താക്കീതും നല്‍കി. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. ആരോഗ്യപ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ലോകാവസാനം വരെ തെളിവുകള്‍ സ്വീകരിക്കാനാകില്ല. ഉണ്ടെങ്കില്‍ എത്രയും പെട്ടെന്നു നല്‍കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മന്ത്രി ഷിബു ബേബി ജോണിന്റെ മാപ്പപേക്ഷ സോളര്‍ കമ്മിഷന്‍ അംഗീകരിച്ചു. ഷിബു ബേബി ജോണ്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

Top