solar commission; Saritha from his phone and called oomen Chandy

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ സലിം രാജിന്റെ മൊഴി. തന്റെ ഫോണില്‍നിന്നാണ് സരിതയെ ഉമ്മന്‍ചാണ്ടി വിളിച്ചതെന്നും റിട്ടയേര്‍ഡ് ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി.

മുമ്പ് എഡിജിപി ഹേമചന്ദ്രനോടു താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം അക്കാര്യങ്ങള്‍ മെഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല.

താന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോഴും അല്ലാത്തപ്പോഴും സരിത വിളിച്ചിട്ടുണ്ട്. താന്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ ഫോണ്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുക്കും. ഇല്ലാത്തപ്പോള്‍ ഡ്യൂട്ടിയിലുള്ളയാളുടെ നമ്പര്‍ കൊടുക്കും.

പലപ്പോഴും ജിക്കുമോന്റെ നമ്പരായിരുന്നു കൊടുത്തിരുന്നത്. എന്നാല്‍ സലിം രാജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സമത്ത് ഔദ്യോഗിക വസതിയില്‍ വച്ചോ ഓഫീസില്‍ വച്ചോ ഉമ്മന്‍ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സലിം രാജ് മൊഴി നല്‍കി.

അതേസമയം, ഉമ്മന്‍ചാണ്ടി പങ്കെടുത്ത പല പരിപാടികളുടെയും കാണികളുടെ ഇടയില്‍ സരിത ഉണ്ടായിരുന്നെന്നും സലിം രാജിന്റെ മൊഴിയില്‍ പറയുന്നു.

Top