ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയില്ലായിരുന്നെന്ന്‌ വിശ്വസിക്കാനാവില്ലെന്ന് സോളാര്‍ കമ്മീഷന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്ക് സരിതയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

2011 മുതല്‍ ഉമ്മന്‍ചാണ്ടിക്ക് സരിതയെ അറിയാമെന്ന് കരുതാന്‍ തെളിവുകളുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും, ആര്യാടനെതിരെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും, ആര്യാടന്‍ സരിതയെ കോട്ടയത്തെ ഒരു വേദിയിലിരുത്തി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും, മുഖ്യമന്ത്രിയാണ് സരിതയെ തനിക്ക് പരിചയപ്പെടുത്തിയതെന്ന് ആര്യാടന്‍ പ്രസംഗിക്കുന്നുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

സരിത തട്ടിപ്പുകാരിയാണെന്ന് ഉമ്മന്‍ചാണ്ടിക്ക് നേരത്തേ അറിയാമായിരുന്നു എന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Top