സോളാര്‍ കമ്മീഷനെതിരായ ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിക്ക് കെ.സുരേന്ദ്രന്‍ കക്ഷി ചേരും

തിരുവനന്തപുരം: സോളാര്‍ കമ്മീഷനെതിരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജിക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ കക്ഷി ചേരും.

സര്‍ക്കാരിനു വേണ്ടി അഭിഭാഷകന്‍ മുഗുള്‍ റോഹ്ത്തകി ഹാജരായേക്കും.

അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരാകുന്നത്‌.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Top