സോളാര്‍ മാനനഷ്ടക്കേസ്: വിഎസ് നല്‍കിയ അപ്പീല്‍ ഇന്ന് ജില്ലാ കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ മാനനഷ്ടക്കേസില്‍ തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ അപ്പീല്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും.ഉമ്മന്‍ ചാണ്ടി നല്‍കിയ കേസിലായിരുന്നു വി എസ് അച്യുതാനന്ദനെതിരായ സബ് കോടതി വിധി.

സോളാര്‍ തട്ടിപ്പിനായി ഉമ്മന്‍ചാണ്ടി ബിനാമി പേരില്‍ കമ്പനി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചു എന്ന് വി എസ് അച്യുതാനന്ദന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. പരമാര്‍ശം സാധൂകരിക്കാനാകുന്ന തെളിവുകളൊന്നും വി എസിന് സമര്‍പ്പിക്കാനായിരുന്നില്ല.തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് സാവാകാശം ലഭിച്ചില്ലെന്നും സാക്ഷികളെ വിസ്തരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വി എസ് അപ്പീല്‍ നല്‍കിയത്.

 

Top