സോളാര്‍ കേസില്‍ പരാതിക്കാരിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും

കൊച്ചി: സോളാര്‍ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴി മൂന്നാം തീയതി രാവിലെ 11 മണിക്ക് രേഖപ്പെടുത്തും. എ പി അനില്‍കുമാറിനെതിരായ ലൈംഗികപീഡന പരാതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. ഇന്ന് ദേശീയ പണിമുടക്കായതിനാല്‍ എത്താനാവില്ലെന്ന് പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ രാവിലെ 11ന് ഹാജരാകാനായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. മുന്‍മന്ത്രി എ.പി അനില്‍കുമാറിനെതിരായ കേസിലാണ് രഹസ്യമൊഴി എടുക്കുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

Top