Solar case-saritha-t.p senkumar-solar-commission

തിരുവനന്തപുരം: സരിത എസ്.നായര്‍ ജയിലില്‍ നിന്നെഴുതിയ കത്ത് പിടിച്ചെടുക്കുന്ന കാര്യത്തില്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സോളര്‍ കമ്മീഷനെ അറിയിച്ചു.

സരിത കത്ത് ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കാന്‍ പൊലീസിന് ഉത്തരവ് നല്‍കുമെന്ന് കമ്മീഷന്‍ പറഞ്ഞു. സരിതയുടെ ഫോണ്‍കോള്‍ രേഖകള്‍ ഐ.ജി. ടി.ജെ ജോസ് ശേഖരിച്ചിരുന്നെന്ന് ഡി.ജി.പി കമ്മീഷന് മൊഴി നല്‍കി.

പിന്നീട് അത് നശിപ്പിച്ചു കഴിഞ്ഞെന്നാണ് അന്വേഷണത്തില്‍ ജോസ് നല്‍കിയ മൊഴി. ഇക്കാര്യത്തില്‍ ടി.ജെ ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി മുദ്രവച്ച കവറില്‍ സോളര്‍ കമ്മീഷന് കൈമാറി.

ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ സരിത നല്‍കിയ പരാതി അന്വേഷിച്ചുവെന്നും പരാതിയില്‍ സത്യമില്ലെന്ന് കണ്ടെത്തിയെന്നും ഡിജിപി വ്യക്തമാക്കി.

Top