Solar case: Pinarayi criticize Oommen chandy

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി വഴിവിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ടീം സോളാറിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മുഖ്യമന്ത്രി. അന്വേഷണ ഏജന്‍സിയെ അനുകൂലമാക്കുക എന്ന മാതൃകയാണ് ഉമ്മന്‍ ചാണ്ടി കാട്ടിത്തരുന്നത്.

ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ എല്‍.ഡി.എഫ് മാര്‍ച്ച് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കും കോണ്‍ഗ്രസുകാരായ ആറ് പ്രമുഖര്‍ക്കുമെതിരെയുള്ള സിഡി കണ്ടെത്താനാകത്തില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ്ഭിപ്രായപ്പെട്ടു. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു. സിഡിയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്ന ചിലതെല്ലാം ഉണ്ടെന്നും അതിനാലാണ് സിഡി കണ്ടെടുക്കാനാകാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സന്തോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top