സോളാര്‍ കേസ് ; നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി

Omman Chandy

തിരുവനന്തപുരം : സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വരട്ടെയെന്നും നിയമവ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി.

ഇതിനിടെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചേക്കും. പിണറായി വിജയനെ കാണാന്‍ ജസ്റ്റിസ് ശിവരാജന്‍ സമയം ചോദിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കും സാഹചര്യത്തിലാണ് ജസ്റ്റിസ് ശിവരാജന്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.

Top