solar case high court

കൊച്ചി: സോളാര്‍ കമ്മീഷനെതിരെ രൂക്ഷവിമര്‍ശവനുമായി ഹൈക്കോടതി. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടുപോയത് നിയമപരമായല്ലെന്ന് കോടതി നിരീക്ഷിച്ചു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ബി കമാല്‍ പാഷ വിമര്‍ശനം ഉന്നയിച്ചത്.

സെഷന്‍സ് കോടതി അനുമതി ഇല്ലാതെയാണ് ബിജുവിനെ കൊണ്ടു പോയത്. കൊലക്കേസ് പ്രതിയെ കൊണ്ടു പോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ല. ഇത് ന്യായീകരിക്കാനാവില്ല. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സോളാര്‍ കമ്മീഷന്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.

കമ്മീഷന്റെ നടപടി ന്യായീകരിക്കാനാവുന്നതല്ല. കമ്മീഷനെതിരെ ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനം ന്യായമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Top