സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം; ഹൈബി ഈഡന്‍

Hibi Eden

കൊച്ചി: സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡന്‍ എംപി. പുലി വരുന്നേ പുലി എന്ന് ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ് സോളാര്‍ കേസില്‍ പിണറായി സര്‍ക്കാരിന്റെ നടപടിയെന്നും തെരഞ്ഞെടുപ്പുകളില്‍ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാര്‍ കേസ് മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സ്വര്‍ണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിലെ ഏറ്റവും ഉന്നത നേതാക്കള്‍ക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിര്‍ണായകമായ കേസുകളാണ് സിബിഐ അന്വേഷിക്കുക. ഹൈബി ഈഡനൊപ്പം ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പീഡനപ്പരാതികളെല്ലാം അന്വേഷിക്കും.

 

Top