ഹിമാചല്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം: മരണം ഏഴായി

ഷിംല:കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ആറു സൈനികരും ഒരു സാധാരണക്കാരനുമാണ് മരിച്ചത്. സൈനികരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സിംലയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ സോളാനിലാണ് അപകടം നടന്നത്. റസ്റ്റാറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. 17 സൈനികര്‍ ഉള്‍പ്പെടെ 28 പേരെ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴു പേര്‍ കെട്ടിടാവശിഷ്ട്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സംഭവം. സോളാന്‍ പ്രവിശ്യയില്‍ കുമര്‍ഹാത്തിക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. ഉത്തരഖണ്ഡിലേതക്കുള്ള യാത്രമദ്ധ്യേ ഉച്ചഭക്ഷണത്തിനായാണ് സൈനിക ഉദ്യോഗസ്ഥരും സംഘവും റസ്റ്റാറന്റില്‍ കയറിയതെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

Top