പ്രഭാസ് നായകനായി എത്തുന്ന സാഹോയുടെ പോസ്റ്റര്‍ പുറത്തെത്തി

ബാഹുബലിയുടെ ഗംഭീര വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നവാഗതനായ സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി.

ശ്രദ്ധ കപൂറാണ് സാഹോയില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സാഹോ ഒരുക്കുന്നത് 150 കോടി ബഡ്ജറ്റിലാണ്.

ചിത്രം 2018ല്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങും. പ്രഭാസിന്റെ 19ാമത്തെ ചിത്രം കൂടിയാണിത്.

യു വി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷ് പ്രധാന കഥാപാത്രമായി വരുന്നുണ്ട്.

Top