Softbank’s Investment in India Could Exceed $10 Billion

ന്യൂഡല്‍ഹി: ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ് ബാങ്ക് ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന സ്റ്റാര്‍ട്ട് അപ്പ് കോണ്‍ഫറന്‍സില്‍ സോഫ്റ്റ് ബാങ്ക് സിഇഒ മസയോഷി സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് സോഫ്റ്റ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ മാറ്റം മൊബൈല്‍ ഇന്റര്‍നെറ്റ് രംഗത്തിന് മികച്ച സാധ്യതകളാണ് ഇന്ത്യയില്‍ നല്‍കുന്നതെന്നും, അതിനാല്‍ തങ്ങളുടെ നിക്ഷേപ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സോഫ്റ്റ് ബാങ്കിന്റെ തീരുമാനമെന്നും മസയോഷി സണ്‍ വ്യക്തമാക്കി.

ടെലികമ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സഹകരണരംഗങ്ങളിലെ ബഹുരാഷ്ട്ര കമ്പനിയായ സോഫ്റ്റ്ബാങ്ക് കോര്‍പിന്റെ പ്രസിഡന്റ് ഇന്ത്യന്‍ വംശജനായ നികേഷ് അറോറയാണ്.

Top