പടയോട്ടത്തിന്റെ റിലീസ് തിയതി മാറ്റിവെച്ചതായി സംവിധായിക സോഫിയ പോള്‍

ബിജു മേനോനെ നായകനാക്കി സോഫിയ പോള്‍ ഒരുക്കുന്ന ചിത്രം പടയോട്ടത്തിന്റെ റിലീസ് മാറ്റിവെച്ചു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വേദനയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് റിലീസ് മാറ്റിയത്. സോഫിയ പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. പുതുക്കിയ തിയതി ഉടന്‍ അറിയിക്കുമെന്നും സോഫിയ ഫേസ്ബുക്കില്‍ കുറിച്ചു.

ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. സമൃദ്ധമായ താടിയും മീശയും പറ്റെ വെട്ടി നര വീണ മുടിയും, മൊത്തത്തില്‍ ബിജുമേനോനെ ഗുണ്ടയായിട്ടാണ് സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

Top