ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാതിരുന്ന മുതലാളിയെ ജീവനക്കാരന്‍ കൊലപ്പെടുത്തി

മതുര : ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാതിരുന്ന മുതലാളിയെ ജീവനക്കാരന്‍ കൊലപ്പെടുത്തി. പ്രതിയെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മതുരയില്‍ ഗ്ലാസ് ഫാക്ടറിയുടെ അകത്ത് ഞായറാഴ്ച രാത്രി മരിച്ചുകിടക്കുന്ന നിലയിലാണ് ദിനേഷ് ഗുപ്തയെ കണ്ടെത്തിയത്.

ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പോയ ഇദ്ദേഹം രാത്രി വൈകിയിട്ടും തിരികെ വരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.

ഗ്ലാസ് ഫാക്ടറിയില്‍ മുപ്പത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇയാളുടെ പക്കല്‍ നിന്ന് 88000 രൂപയും ചില ബാങ്ക് രേഖകളും പൊലീസ് കണ്ടെത്തി. മുതലാളിയെ താനാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നല്‍കാന്‍ വിസമ്മതിനെ തുടര്‍ന്നുള്ള ദേഷ്യമാണ് ഇതിന് കാരണമെന്നും പ്രതി പറഞ്ഞു.

Top