കര്‍ഷക സമരത്തിനിടെ സാമൂഹിക പ്രവര്‍ത്തക ബലാത്സംഗത്തിനിരയായ സംഭവം; അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയ പശ്ചിമ ബംഗാളില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തക ബലാത്സംഗത്തിന് ഇരയായ കേസില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് ബാധിതയായ യുവതി ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയുടെ പിതാവ് മകള്‍ ബലാത്സംഗത്തിന് ഇരയായിരുന്നെന്ന് പരാതി നല്‍കിയത്.

മകളെ ഒപ്പമുണ്ടായിരുന്ന സംഘത്തിലെ നാല് പേര്‍ ബലാത്സംഗം ചെയ്തതെന്നാണ് പിതാവ് പരാതി നല്‍കിയത്. നാല് പേര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഹരിയാന പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top