നിങ്ങളെപ്പോലുള്ളവര്‍ ജീവിച്ചിരുന്നാല്‍ ആപത്ത് ; ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ അതിക്രമം

police

കോഴിക്കോട്: കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക് നേരെ നടന്ന പൊലീസിന്റെ അതിക്രമത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആക്രമണത്തിനിരയായത്.

ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. കലോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ഡാന്‍സ് പരിശീലനത്തിന് ശേഷം താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലായിരുന്നു പൊലീസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറയുന്നു.

ലാത്തികൊണ്ടുള്ള അടിയില്‍ ജാസ്മിന്റെ പുറത്ത് പരിക്കേറ്റിട്ടുണ്ട്. സുസ്മിതയുടെ കൈയ്ക്ക് ഒടിവുമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ കസബ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളെപ്പോലുള്ളവര്‍ ജീവിച്ചിരുന്നാല്‍ നാടിന് ആപത്താണെന്ന് പറഞ്ഞാണ് പൊലീസ് തല്ലിയതെന്നും ഇവര്‍ പറയുന്നു.

Top