ഗുജറാത്ത് പ്രതിപക്ഷ നേതാവിന്റെ പാമ്പ് പിടുത്ത വീഡിയോ വൈറലാകുന്നു

paresh-video

അഹമ്മദാബാദ്: സോഷ്യല്‍മീഡിയയില്‍ വൈറലായി കോണ്‍ഗ്രസ്സ് നേതാവും ഗുജറാത്ത് പ്രതിപക്ഷ നേതാവുമായ പരേഷ് ധനാനിയുടെ പാമ്പ് പിടുത്ത വീഡിയോ. ഗാന്ധിനഗറിലെ തന്റെ ഔദ്യോഗിക വസതിക്ക് സമീപം എത്തിയ വിഷപ്പാമ്പിനെ ധനാനി പിടികൂടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ധനാനി തന്നെയാണ് വീഡിയോ തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ പങ്കു വെച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ജീവനക്കാരനാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇത് അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണെന്നും വഴിതെറ്റി തന്റെ വീട്ടില്‍ എത്തിയതാണെന്നും തനിക്ക് പാമ്പിനെ പിടിക്കാന്‍ അറിയാമെന്നും വീഡിയോയുടെ കൂടെയുള്ള കുറിപ്പില്‍ ധനാനി വ്യക്തമാക്കിയിട്ടുണ്ട്.

Top