ബിജെപി എംഎല്‍എ കയര്‍ത്തു സംസാരിക്കുന്ന വീഡിയോ വൈറലാകുന്നു. . .

bjp

ആഗ്ര: സോഷ്യല്‍ മീഡിയയില്‍ വൈറലായി വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് ബിജെപി എംഎല്‍എ കയര്‍ത്തു സംസാരിക്കുന്ന വീഡിയോ. ആഗ്രയിലെ എസ്ഡിഎമ്മിനോടാണ് എംഎല്‍എ ഉദയഭാന്‍ ചൗധരി കയര്‍ത്തു സംസാരിക്കുന്നത്.

നിങ്ങള്‍ക്ക് എന്റെ പവര്‍ അറിയില്ലെന്നും, താനൊരു എംഎല്‍എയാണെന്നുമാണ് എംഎല്‍എ പറയുന്നത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ അറിയിക്കാന്‍ എത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ ഇത്തരത്തിലുള്ള പ്രതികരണം. എംഎല്‍എയുടെ അനുയായികള്‍ എസ്ഡിഎമ്മിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

Top