പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’; രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദാനില്‍ ആരംഭിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ ലുക്ക് സമൂഹമമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. നജീബിന്റെ ഭാര്യ സൈനുവായി അമല പോളാണ് എത്തുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Top