മിഷേല്‍ ഒബാമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ താരമായി കുഞ്ഞുമിടുക്കി പാര്‍ക്കര്‍

michel-obama

വാഷിംഗ്ടണ്‍: മിഷേല്‍ ഒബാമയ്‌ക്കൊപ്പം കുഞ്ഞുമിടുക്കി പാര്‍ക്കറും ഇന്ന് സോഷ്യല്‍മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ്. മുന്‍പ് നാഷണല്‍ പോര്‍ട്രയിറ്റ് ഗാലറിയില്‍ മിഷേല്‍ ഒബാമയുടെ ചിത്രം നോക്കി അമ്പരന്ന് നിന്ന കുഞ്ഞു പാര്‍ക്കര്‍ ക്യാമറക്കണ്ണുകളില്‍ കുടുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ താരമാവുകയും ചെയ്തിരുന്നു.

അന്നത്തെ അവളുടെ ഫോട്ടോ വൈറലായതിനു ശേഷം പാര്‍ക്കറെ കണ്ടു പിടിക്കുവാനുള്ള മിഷേലിന്റെ ശ്രമം ഇപ്പോള്‍ വിജയിച്ചിരിക്കുകയാണ്.
മിഷേലിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളാണ് കുഞ്ഞു പാര്‍ക്കറെ തേടിപ്പിടിച്ചത്. നാല്‍പത്തിയഞ്ച് മിനിറ്റ് നേരത്തോളം ഈ കൊച്ചു മിടുക്കിക്കൊപ്പം മിഷേല്‍ ചിലവഴിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

സംസാരിച്ചും കുഞ്ഞുകുറുമ്പുകള്‍ ആസ്വദിച്ചും പാര്‍ക്കറിനൊപ്പം നൃത്തം ചെയ്യുന്ന മിഷേലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. പാര്‍ക്കറിനെ കണ്ട അനുഭവം മിഷേല്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Top