സോഷ്യൽ മീഡിയ ഉപയോഗം; പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: ഡിജിപി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്നാണ് നിര്‍ദേശം.

നെയ്യാറ്റിന്‍കരയിലെ മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. ഫോണ്‍ സംഭാഷണം പുറത്തുവന്നത് ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കിയത്.

പൊലീസുകാര്‍ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും സമൂഹമാധ്യമങ്ങളില്‍ തെറ്റായി ഇടപെടരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നേരത്തെ, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ തന്നെ മാര്‍ഗരേഖ ഇറക്കിയിരുന്നു. നെയ്യാറ്റിന്‍കര സംഭവത്തില്‍ കോടതിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ഡിജിപിയുടെ ഉത്തരവ്.

 

Top