പാര്‍ലമെന്റ് പരിസരം വൃത്തിയാക്കി ഹേമമാലിനി;ട്രോളുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ശുചീകരണത്തിനിറങ്ങിയ മഥുരയിലെ ബിജെപി എംപി ഹേമമാലിനിയെ പരിഹസിച്ച് നേതാക്കള്‍.ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുതല്‍ നിരവധി പേരാണ് ഹേമമാലിനിയെ പരിഹസിച്ച് രംഗത്തെത്തിയത്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സ്ഥലമല്ലേ പാര്‍ലമെന്റ് പരിസരം എന്നാണ് ഹേമമാലിനി അടിച്ചുവാരുന്ന ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്. കൂടാതെ അടുത്ത ഫോട്ടോഷൂട്ടിന് മുമ്പ് എങ്ങനെ ചൂല് പിടിക്കണമെന്ന് രഹസ്യമായി പഠിക്കൂ എന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുമ്പ് മഥുര മണ്ഡലത്തിലെ ഒരു വയലില്‍ ട്രാക്ടറില്‍ ഇരിക്കുന്ന ഹേമമാലിനിയുടെ ചിത്രത്തെയും ഒമര്‍ അബ്ദുള്ള പരിഹസിച്ചിരുന്നു.

നിരവധിപേരാണ് ഹേമമാലിനിയെ കളിയാക്കി രംഗത്ത് വന്നത്. എങ്ങനെ അടിച്ചുവാരണമെന്നത് സ്‌കില്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുമോ എന്നായിരുന്നു മറ്റു ചിലരുടെ പരിഹാസം.

Top