കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹ മാധ്യമ പരിശീലനം നല്‍കാന്‍ എഐസിസി സംഘം. എഐസിസി ഐടി സെല്ലിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുക. ഓരോ ജില്ലയിലും മൂന്ന് പേര്‍ വീതം പരിശീലനം നല്‍കും. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്ക് വീതം പരിശീലനം നല്‍കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐടി സെല്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

അതേസമയം, സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ നാളെ കൊച്ചിയില്‍ കോണ്‍ഗ്രസ് നേതൃയോഗം ചേരും. ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും നാളത്തെ യോഗത്തില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും.

Top