സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

കൊളംബോ: സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക. ഫേസ്ബുക്കും വാട്‌സ്ആപ്പും അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക് കല്‍പ്പിച്ചിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മുസ്ലീംങ്ങള്‍ക്ക് നേരെയും ആരാധനാലയങ്ങള്‍ക്ക് നേരെയും ഉള്ള ആക്രമണം രൂക്ഷമായതോടെയാണ് പുതിയ നിരോധനം.

സമൂഹ മാധ്യമങ്ങളിലൂടെ ആരംഭിച്ച കലഹത്തെത്തുടര്‍ന്നു നിരവധി മുസ്ലിം പള്ളികള്‍ക്കുനേരെ ഇന്ന് കല്ലേറുണ്ടായി. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും കലാപസാധ്യത നിലനില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങള്‍ ആക്രമിക്കപ്പെടുന്നതായി പരാതി ലഭിക്കുന്നുണ്ടെന്നു മുസ്ലിം സംഘടന നേതാക്കള്‍ പറഞ്ഞു. അതേസമയം തീവ്രവാദികളെ പിടിക്കാനോ ഭീകരാക്രമണം തടയാനോ സര്‍ക്കാറിനു കഴിയാത്തതില്‍ ഭീതിയുണ്ടെന്ന് ജനങ്ങള്‍ പ്രതികരിച്ചു.

Top