സോഷ്യല്‍ മീഡിയയിലൂടെ 35 കുട്ടികളുടെ പിതാവായി യുവാവ്

വാഷിംഗ്ടണ്‍:ഫേസ്ബുക്കിലൂടെ ബീജം വിറ്റ് 35 കുട്ടികളുടെ പിതാവായി 29 കാരന്‍. ബീജത്തിന് ആവശ്യക്കാര്‍ കൂടിയതോടെ താന്‍ തിരക്കിലാണെന്ന് യുവാവ് പറയുന്നു. സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഇന്നത്തെ സമൂഹത്തില്‍ വളരെ ശക്തമാണ്. ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും അടുപ്പം കൂടുതല്‍ സജീവമാക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്. കൊവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ കഴിഞ്ഞപ്പോഴാണ് പലരും ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളുമായി കൂടുതല്‍ അടുത്തത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്ന മാസങ്ങളില്‍ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ ആളുകള്‍ പല തരത്തിലുള്ള ഇടപെടലുകള്‍ നടത്തി. എന്നാല്‍ ഫേസ്ബുക്ക് അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ബീജം കച്ചവടം ചെയ്ത യുവാവിന്റെ വാര്‍ത്തയാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് സ്വദേശിയായ കെയില്‍ ഗോര്‍ഡി എന്ന 29 കാരനാണ് ബീജ വില്‍പ്പന നടത്തിയെന്ന പുതിയ അവകാശ വാദവുമായി രംഗത്ത് എത്തിയതെന്ന് ‘സ്‌കൈ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് താന്‍ ബീജം വിറ്റതെന്നും ആയിരക്കണക്കിനാളുകള്‍ അംഗങ്ങളായ ഫേസ്ബുക്ക് പേജുകളാണ് ഇതിനായി ഉപയോഗിച്ചതെന്നും യുവാവ് പറയുന്നു. താന്‍ ആരംഭിച്ച പ്രൈവറ്റ് സ്പേം ഡോണേഴ്സ് എന്ന ഫേസ്ബുക്ക് പേജില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം എണ്ണായിരത്തിലേറെ അംഗങ്ങളുണ്ട്. ബീജം ലഭ്യമാക്കുന്ന ബാങ്കുകള്‍ നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക ബുദ്ധിമുട്ടാണെന്ന കാര്യവും തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു ആശയം തോന്നിയതെന്നും ഗോര്‍ഡി കൂട്ടിച്ചേര്‍ത്തു.

 

Top