‘ ന്യൂ ജെന്‍ ‘ ആദായ നികുതി വകുപ്പ് ; വരുമാനം പരിശോധിക്കാന്‍ സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: വരുമാനം പരിശോധിക്കാന്‍ പുത്തന്‍ വിദ്യയുമായി ആദായ നികുതി വകുപ്പ്.

ബാങ്ക് അക്കൗണ്ട് പരിശോധന ഉള്‍പ്പടെയുള്ള പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി ആദായ നികുതി വകുപ്പും’ ന്യൂ ജെന്‍’ വകുപ്പായി മാറുകയാണ്.

ഇതിനായി വ്യക്തികളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് പദ്ധതി.

വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് അവരുടെ ചെലവ് രീതികള്‍ ഇതിലൂടെ മനസ്സിലാക്കും. അതിനുശേഷം ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും.

‘പ്രൊജക്ട് ഇന്‍സൈറ്റ്’ എന്ന പദ്ധതി വന്‍തുകയുടെ ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ മെയ് മാസത്തില്‍ ധനകാര്യമന്ത്രാലയം കൊണ്ടുവന്നിരുന്നു.

ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്താനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് എല്‍ ആന്റ് ടി ഇന്‍ഫോടെകുമായി കരാറിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാന്‍ നിര്‍ബന്ധമാക്കിയതും.

Top