പന്തളം കൊട്ടാരം അപ്പവും അരവണയും വില്‍ക്കുന്നുവെന്ന വാര്‍ത്ത വ്യാജം: ശശികുമാര വര്‍മ

sasikumara-varma

കോഴിക്കോട്: പന്തളം കൊട്ടാരത്തില്‍ നിന്ന് അപ്പവും അരവണയും വില്‍ക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്ന വാര്‍ത്തവ്യാജമാണെന്ന് കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ ശശികുമാര വര്‍മ.

പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് നിര്‍വാഹക സമിതിയാണെന്നും അതിന്റെ പേരില്‍ അരവണയോ അപ്പമോ വില്‍ക്കുന്നില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട് മുപ്പതിലേറേ കുടുംബങ്ങളാണുള്ളത്. അവരില്‍ ഒരു കുടുംബം കുറച്ചു നാളായി അപ്പവും അരവണയും വില്‍ക്കുന്നുണ്ട്. അതാകാം പ്രചാരണങ്ങള്‍ക്ക് കാരണം. എന്നാല്‍ ഈ വില്‍പ്പനയുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതിക്ക് ബന്ധമില്ല, അദ്ദേഹം വ്യക്തമാക്കി.

Top