സൂര്യനെ വിഴുങ്ങുന്ന റായ് ലക്ഷ്മി ; മമ്മൂട്ടി എടുത്ത ഫോട്ടോ വൈറലാകുന്നു

MAMMOOTTY-RAI-LAXMI

സോഷ്യല്‍ മീഡിയയില്‍ വൈറലായി സൂര്യനെ വിഴുങ്ങുന്ന റായ് ലക്ഷ്മിയുടെ ചിത്രം. മമ്മൂട്ടി എടുത്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി സേതു ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി ഈ ചിത്രം എടുത്തത്.

ഇതോടു കൂടി അഭിനയത്തിലെ അഗ്രഗണ്യനപ്പുറം നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. റായ് ലക്ഷ്മി തന്നെയാണ് ചിത്രം പങ്ക് വെച്ചത്. മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്.

Top