ഡോ. സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന് നേര്‍ക്ക് ആക്രമണം

university

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി ഇളയിടത്തിന്റെ കാലടി സര്‍വ്വകലാശാലയിലെ ഓഫീസിന് നേര്‍ക്ക് ആക്രമമുണ്ടായതായി പരാതി ലഭിച്ചു.

ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. വാതിലിന് മുന്നില്‍ കാവി നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണന ചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സുനില്‍ പി. ഇളയിടത്തിന് നേര്‍ക്ക് വധഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സുനില്‍ പി. ഇളയിടത്തിന് നേര്‍ക്ക് വധഭീഷണിയുണ്ടായത്.

Top