social media influvence in indian childrens

ഡിജിറ്റല്‍ തരംഗങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇന്ത്യയുടെ പുതുതലമുറ ഫേസ്ബുക്ക്, വാട്ട്‌സ്ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ പിടിയിലാണെന്ന് സൂചിപ്പിച്ച് പഠനങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പങ്കാളികളാകുന്നത് കുട്ടികള്‍ തന്നെയാണെന്ന് മുന്‍പും പഠനങ്ങള്‍ പുറത്തുവന്നിരുന്നു.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം കൂടിവരുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകളിലും കമ്പ്യൂട്ടറുകളിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാണ് താല്‍പര്യം എന്നാണ് ടി.സി.എസിന്റെ പഠനം സൂചിപ്പിക്കുന്നത്.

എട്ടാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

”സാങ്കേതികവിദ്യ ഇന്ത്യയെ പാടെ മാറ്റിയിട്ടുണ്ട്. പണ്ടുകാലത്ത് ചെലവേറിയത് എന്ന് കരുതിയിരുന്ന ഉപകരണങ്ങളെല്ലാം ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

അത് കുട്ടികളുടെ വ്യക്തിജീവിതത്തെയും പഠനത്തെയും ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. സ്‌കൂള്‍ കുട്ടികളിലെ ഡിജിറ്റല്‍ ശീലങ്ങളെക്കുറിച്ചറിയാനാണ് ഈ സര്‍വ്വേ നടത്തിയത്.” പഠനത്തില്‍ പറയുന്നു.

Top