കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ… പിള്ളേര്‍ പണി തുടങ്ങി; ഇമ്രാന്‍ ഖാന്റെ പേജില്‍ പൊങ്കാല

പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്താന് നല്‍കിയ തിരിച്ചടി ആഘോഷമാക്കി ഇന്ത്യന്‍ ജനത. തങ്ങള്‍ മനസ്സില്‍ ആഗ്രഹിച്ച കാര്യം നടപ്പിലാക്കിയ വ്യോമസേനയെ വാനോളം പുകഴ്ത്തുകയാണ് ജനങ്ങള്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പേജ് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുടെ പൊങ്കാല കൊണ്ട് നിറയുകയാണ്. ഇമ്രാനെ പരിഹസിച്ചുള്ളതാണ് മിക്ക കമന്റുകളും.

‘ ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ് ‘. ‘ അടി ഒന്നും ആയിട്ടില്ല വടി വെട്ടാന്‍ പോയിട്ടേ ഉള്ളു…, കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ…പിള്ളേര്‍ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു…ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാര്‍ അറത്തോളും…ജയ് ഹിന്ദ്…’ തുടങ്ങിയവയാണ് മലയാളികള്‍ കമന്റുചെയ്തിരിക്കുന്നത്.

അതേസമയം, വ്യോമാക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ കുറ്റപ്പെടുത്തി.

Top